ശബരിമല മണ്ഡല-മകരവിളക്ക്;എരുമേലി പേട്ടതുള്ളല്‍ ഇന്ന്

രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും എരുമേലിയിൽ പേട്ടതുള്ളല്‍ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പേട്ടതുള്ളൽ നടത്തുക. ഇരുവിഭാഗങ്ങള്‍ക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി കൊടുത്തിട്ടുള്ളത്.
രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക.അമ്പലപ്പുഴ സംഘത്തില്‍ 200 പേര്‍ പേട്ടതുള്ളൽ നടത്തും . ഒരുമണിക്ക് അമ്പലപ്പുഴ സംഘം ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കും.ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളല്‍ നടക്കുക. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. 250 പേരാണ് ആലങ്ങാട് സംഘത്തിലുളളത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ 6.30ന് ക്ഷേത്രത്തില്‍ പ്രവേശിക്കും.
പേട്ടതുള്ളല്‍ പ്രമാണിച്ച്‌ ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത് . അതേസമയം മുന്‍ നിശ്ചയിച്ച പൊതുപരിപാടികള്‍ക്കും പൊതുപരീക്ഷകള്‍ക്കും അവധി ബാധകമല്ല എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *