മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് എന്‍.എസ്.ടി.എ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് കെ.പി.രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം. ഹിബത്തുള്ള അധ്യക്ഷത വഹിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര വിതരണം എന്‍.എസ്. ടി.എ. സംസ്ഥാന പ്രസിഡണ്ട് കെ.കെ.ശ്രീഷു നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ അബുല്ലൈസ് തേഞ്ഞിപ്പലം, ഇസ്ഹാഖ് ചൊക്ലി, ആര്‍. പാര്‍ത്ഥസാരഥി, ബിജേഷ് കെ.എ, ദിവ്യബിജേഷ്, അതുല്‍ വിജയ് പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ഇസ്ഹാഖ് ചൊക്ലി (പ്രസിഡണ്ട് ), വി.രവീന്ദ്രന്‍ (വൈ:പ്രസിഡണ്ട് ) അതുല്‍ വിജയ് (ജന: സെക്രട്ടറി)സിബിന്‍ ഹരിദാസ് (ജോ: സെക്രട്ടറി)
ദിവ്യ ബിജേഷ് (ട്രഷറര്‍) എന്നിവരെയും സംസ്ഥാന കമറ്റിയിലേക്ക് പി.കെ.എം. ഹിബത്തുളള , അതുല്‍ വി.എസ്, സല്‍മ തസ്‌നി എന്നിവരെയും തെരഞ്ഞെടുത്തു.
