തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ ‘എൻ്റെ നിറവോണം’ മെഗാ ഇവൻ്റ് ആഘോഷം ഹസൻ മരക്കാർ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മതമൈത്രി സംഗീതപ്രതിഭ ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ ഓണ വിളംബര ഗാനാലാപനത്തിൽസൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. നടൻ എം.ആർ. ഗോപകുമാർ ഓണ സന്‌ദേശ പ്രഖ്യാപനവും, കലാമണ്‌ഡലം വിമലാ മേനോൻ ഉപഹാരങ്ങളും നൽകി.
നാടൻ പാട്ടുക്കാരൻ അജിത് തോട്ടക്കാട്, കോമഡി താരം ശിവമുരളി, നർത്തകി അരുന്ധതിപണിക്കർ, ഡോ:പത്മശ്രി ,നടൻ പ്രേം ഷഫീക്ക് എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ നൽകി. പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി തെക്കൻ സ്‌റ്റാർ ബാദുഷ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, എം.കെ. സൈനുലാബ്ദീൻ, അജയ് തുണ്ടത്തിൽ, എം.എച്ച്. സുലൈമാൻ, ആര്യനാട് സന്തോഷ്കുമാർ, വിമൽ സ്റ്റീഫൻ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, എസ്. ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ടെലിവിഷൻ പ്രതിഭകളും സമിതി കലാകാരൻമാരും ഒരുക്കിയ മെഗാ ഇവൻ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. അത്തപ്പൂക്കളം, ഓണസദ്യ, കായിക മൽസരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ‘എൻ്റെ നിറവേണം’ സൂര്യ കൃഷ്ണമൂർത്തി ഉൽഘാടനം ചെയ്യുന്നു. നടൻ എം.ആർ. ഗോപകുമാർ, കലാമണ്ഡലം വിമലാ മേനോൻ എന്നിവർ സമീപം.
