നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2:28-ിനാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്.
പെഴ്സിവീയറന്‍സ് അങ്ങനെ ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറായി. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തില്‍ ഇറക്കുകയായിരുന്നു. ഇന്‍ജെന്വിനിറ്റി എന്ന ചെറുഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്.
അനുയോജ്യമായ സമയത്ത് ഇത് പറത്തും. 2020 ജുലൈ 30-ിന് വിക്ഷേപിച്ച ദൗത്യം ഏഴ് മാസത്തിനുള്ളില്‍ 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയില്‍ എത്തിയത്. 300 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചിലവ്.
പ്ലൂട്ടോണിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പെഴ്സിവീയറന്‍സിന് താഴേക്ക് തുരക്കാനും പാറകഷ്ണങ്ങള്‍ ശേഖരിക്കാനും കഴിയും. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
