തങ്ങളുടെ 35ാം വിവാഹവാർഷികം ആഘോഷിച്ച് സൂപ്പർതാരം മോഹൻലാൽ. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ കുറിപ്പിൽ പറയുന്നു.ഇത്തവണ ജപ്പാനിൽ ആയിരുന്നു ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത്
പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായപ്പോഴാണ് ഒരു മാസത്തെ അവധിക്കായി മോഹൻലാൽ ജപ്പാനിലേക്ക് യാത്ര തിരിച്ചത്.
ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്ന ജപ്പാനിൽ നിന്നുള്ള ഒരു അതിമനോഹര ചിത്രം മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ചെറിപൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്.
