കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്ന് വിളിക്കരുതെന്ന് എം എം മണി

തൊടുപുഴ ചിന്നക്കനാൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഉടുമ്പൻചോല എംഎൽഎയും സിപിഎം നേതാവുമായി എം എം മണി. ഒഴിപ്പിക്കൽ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെ ഇരുന്ന് ഓരോന്ന് ചെയ്താൽ മതിഎന്നും മണി കൂട്ടിച്ചേർത്തു.

“ന്യായമായ ഭൂമിയിൽ കൃഷി നടത്തുന്നവരെ ഒഴിപ്പിക്കരുത്. കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്ന് വിളിക്കരുത്. പീരുമേട് താലൂക്കിലെ മുഴുവൻ ഭൂമിയും രാജഭരണകാലത്ത് കൊടുത്തിരുന്നതാണ്. ഈ ഭാഗങ്ങളെ കേരളത്തോട് ചേർക്കാനായി പണ്ട് കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ന് ഭരിക്കുന്നവർക്ക് അതൊന്നും ബോധ്യമില്ല. 2023 ഇവരെല്ലാം കൈയേറിയതാണെന്ന് പറഞ്ഞാൽ അത് അസംബന്ധമാണെന്നാണ് സ്വന്തം അഭിപ്രായം. ഒഴിപ്പിക്കൽ നടപടികൾക്ക് മുമ്പ് പട്ടയം റദ്ദാക്കിയവർക്ക് പട്ടയം കൊടുത്താൽ ഗുണകരമായിരിക്കും അത് ചെയ്യാതെ ഒഴിപ്പിക്കൽ നടത്തുന്നത് സംബന്ധമാണ്” എം എം മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *