തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമെന്ന് മല്ലു ട്രാവലർ

സൗദി വനിത നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേടുമെന്നും മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറി എന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് ഷക്കീർ സുബാനെതിരെ കേസടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ഷക്കീർ സുബാൻ നിലവിൽ വിദേശത്താണ്. ഇയാൾ തിരിച്ചെത്തിയതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *