സ്വന്തമായൊരു വീട് എല്ലാവരുടെയും ചിരകാലാഭിലാഷമാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും വീട് നിര്‍മിക്കാനൊരുങ്ങുന്നത്. ഓരോ ദിവസങ്ങള്‍ കഴിയുംതോറും വീട് നിര്‍മാണ ശൈലിയും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ട്രെന്റുകള്‍ക്കനുസരിച്ചാണ് ഇന്ന് എല്ലാവരും വീടിന്റെ മുക്കും മൂലയും സെറ്റ് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാള്‍ ഡെക്കറേഷന്‍. സിമന്റ്, ടൈല്‍സ് തുടങ്ങിയവയാണ് സാധാരണയായി എല്ലാവരും ഭിത്തി മനോഹരമാക്കാന്‍ തിരഞ്ഞെടുക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ട്രെന്റിങായി മുന്നേറുന്ന ഒരു രീതിയാണ് വാള്‍ ക്ലാഡിങ്. കേരളത്തില്‍ മികച്ച രീതിയില്‍ വാള്‍ ക്ലാഡിങ്, ലാന്റ്‌സ്‌കേപ്പ് ആര്‍ട്ട് വര്‍ക്ക് തുടങ്ങിയവ പൂര്‍ത്തിയാക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘Magic Deco’.
രാമനാട്ടുകര സ്വദേശിയായ റിജേഷ് കുമാറിന്റെ സ്വപ്‌നസംരംഭമാണ് Magic Deco. സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നത് റിജേഷിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു. അങ്ങനെ 20 വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന റിജേഷ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ സ്വപ്‌ന സംരംഭം ആരംഭിച്ചത്. തുടക്കത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന Magic Deco മൂന്ന് വര്‍ഷത്തോളമായി കേരളത്തിലെവിടെയും വര്‍ക്കുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കി നല്‍കും.

കെട്ടിടങ്ങളുടെ ഭിത്തികളില്‍ സിമന്റില്‍ സ്ട്രക്ച്ചറുണ്ടാക്കി, അതിമനോഹരമായി പെയിന്റ് ചെയ്തശേഷം മികച്ച രീതിയില്‍ പോളിഷ് ചെയ്‌തെടുക്കുന്ന രീതിയാണിത്. ടൈല്‍സിനെ വരെ വെല്ലുന്ന മനോഹാരിതയിലും ഫിനിഷിങ്ങിലുമാണ് വാള്‍ ക്ലാഡിങ് വര്‍ക്കുകള്‍ റിജേഷ് പൂര്‍ത്തിയാക്കുന്നത്. കൂടാതെ കുറച്ച് കാലത്തിന് ശേഷം കസ്റ്റമേഴ്‌സിന് ഭിത്തിയുടെ നിറം മാറ്റാന്‍ ആഗ്രഹിച്ചാല്‍ അതും ഇവിടെ സാധ്യമാകും. ഭിത്തികള്‍, മതിലുകള്‍, തൂണുകള്‍, കിണര്‍ ഡെക്കറേഷന്‍ തുടങ്ങിയ വര്‍ക്കുകളെല്ലാം സിമന്റ് ഉപയോഗിച്ച് റിജേഷ് മോടി പിടിപ്പിക്കും.

വീട് നിര്‍മാണത്തിലെ ചെലവേറിയ ഒരു വിഭാഗമാണ് പ്ലാസ്റ്ററിങ്. എന്നാല്‍ ഭിത്തികളില്‍ സിമന്റ് ക്ലാഡിങ് വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ പ്ലാസ്റ്ററിങ് ചെയ്യേണ്ട അവശ്യമില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുവഴി വീട് നിര്‍മാണത്തിന്റെ ചെവല് വളരെയധികം ചുരുക്കാനും സാധിക്കും. കാഴ്ചയില്‍ സ്റ്റോണ്‍ വര്‍ക്കല്ലെന്ന് ആരും പറയുകയുമില്ല. അത്ര ഫിനിഷിങോടെയാണ് ഓരോ വര്‍ക്കും റിജേഷ് പൂര്‍ത്തിയാക്കുന്നത്.

ഇന്ന് എല്ലാവരും വീടിനോടൊപ്പം മനോഹരമാക്കാന്‍ ശ്രമിക്കുന്ന ഒരു ഏരിയയാണ് കിണറുകള്‍. പരമ്പരാഗതമായി നാം കണ്ടുവന്ന കിണറിന്റെ ശൈലിയില്‍ നിന്നും അല്പം മാറി കാഴ്ചക്കാരില്‍ അത്ഭുതവും അതിലേറെ മനോഹാരിതയും നിറയ്ക്കുന്ന രീതിയിലാണ് റിജേഷ് കിണറില്‍ സിമന്റ് ക്ലാഡിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്. പലപ്പോഴും ഒറ്റനോട്ടത്തില്‍ കിണറാണോ എന്ന് വരെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിങ്. ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ ക്വാളിറ്റിയിലും ചെയ്യുന്ന വര്‍ക്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല റിജേഷ്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ കേരളത്തിലെ മികച്ച സ്ഥാപനമായി മാറാന്‍ Magic Decoയ്ക്ക് സാധിച്ചതും.

നൂറ് ശതമാനം സത്യസന്ധമായി പ്രവര്‍ത്തിച്ചുവരുന്ന റിജേഷ് കൃത്യസമയത്തിനുള്ളില്‍ തന്നെ ഏറ്റെടുത്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കും എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന റിജേഷ് ബിസിനസ് കൂടുതല്‍ വിപുലീകരിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. റിജേഷിന്റെ സ്വപ്‌നങ്ങള്‍ക്ക് എന്നും കൂട്ടായി ഭാര്യ ശോഭിതയും മകള്‍ ആവണിയും കൂടെത്തന്നെയുണ്ട്.
