ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവർത്തിദിനമായ തിങ്കളാഴ്ച സർവകാല റെക്കോഡ് കളക്ഷൻ നേടി കെ എസ് ആർ ടി സി. ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്. ആഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള പത്തു ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആർ ടി സി കൈവരിച്ചത്. ഇതിൽ ആഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള അഞ്ചു ദിവസങ്ങളിൽ വരുമാനം 7 കോടി കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29തിന് 4.39 കോടി, 30തിന് 6.40 കോടി, 31ന് 7.11 കോടി, സെപ്തംബർ 1ന് 7.79 കോടി, 2ന് 7.29 കോടി, 3ന് 6.92 കോടി എന്നിങ്ങനെയാണ് ഓണക്കാലത്ത് കെ എസ് ആർ ടി സിക്ക് ലഭിച്ച പ്രതിദിന വരുമാനം.
മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് റെക്കോര്‍ഡ് വരുമാനമെന്നും രാപ്പകലില്ലാതെ ഇതിനുവേണ്ടി പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും കെ എസ് ആർ ടി സി ചെയർമാൻ ബിജു പ്രഭാകർ ഐ എ എസ് അറിയിച്ചു . പ്രതിദിനം 9 കോടി വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും. പുതിയ ബസ്സുകൾ എത്തുന്നതിനുള്ള കാലതാമസമാണ് ഇതിനു തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ശബരിമല സീസണിൽ ജനുവരി 16ന് ലഭിച്ച 8.48 കോടി രൂപയുടെ കളക്ഷനാണ് പുതിയ റെക്കോഡിലൂടെ കെ എസ് ആർ ടി സി മറികടന്നിരിക്കുന്നത്.
