അടുത്തിടെയാണ് കേരളത്തിലും കന്നട ചിത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം കന്നട സിനിമ ലോകത്തുനിന്നും എത്തി പാൻ ഇന്ത്യയിൽ വൻ വിജയമായ ചിത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ചിത്രമാണ് യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 ഉം, ഋഷഭ് ഷെട്ടിയുടെ കാന്താരയും.2022 വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി കെജിഎഫ് ടു മാറിയപ്പോൾ ആരും പ്രതീക്ഷിക്കാതെ കാന്താര അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നായി.
രണ്ടു ചിത്രങ്ങളും ഒന്നിനോട് ഒന്ന് മികച്ചുനിൽക്കുന്നു. രണ്ടു സിനിമകളെയും കന്നട സിനിമയുടെ നാഴികക്കല്ലുകൾ എന്ന് വിലയിരുത്താനാകും. കാന്താര യിലെ പ്രധാന കഥാപാത്രമായ കിഷോറിന് കെജിഎഫ് ടൂവിനെ കുറിച്ച് ചിലത് പറയാനുണ്ട്. കിഷോറിന് കെജിഎഫ് നെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.കിഷോറിന്റെ ഇതിനെ കുറിച്ചുള്ള തുറന്നുപറച്ചലുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. ഇന്ത്യൻ സിനിമകളിൽ വെച്ചുതന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കെജിഎഫ് 2 താൻ കണ്ടിട്ടില്ല എന്നും,അത് തനിക്ക് പറ്റുന്ന ചിത്രമല്ല എന്നും കിഷോർ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് അധികം വിജയിക്കാത്തതും ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുമായ ചിത്രങ്ങൾ ആണെന്ന് താരം വെളിപ്പെടുത്തി. കെജിഎഫ് ടൂവിനെ കുറിച്ച് ചോദിച്ചപ്പോൾ കിഷോർ ഇന്ത്യ ടുഡേയോട് പറഞ്ഞ കാര്യങ്ങളാണ് ഇവയെല്ലാം. “ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ കെജിഎഫ് ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല,അത് എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഗൗരവപരമായ കാര്യങ്ങൾ പറയുന്ന വലിയ വിജയം ഒന്നും ആകാത്ത ചെറിയ സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇത്തരം ബുദ്ധിശൂന്യമായ ചിത്രങ്ങളോട് ഞാൻ ആകൃഷ്ടനല്ല.എന്നാണ് താരം വെളിപ്പെടുത്തിയത്.”
അതേസമയം നടൻ കിഷോർ ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് പുതിയ വാർത്ത സംവിധായകൻ ചന്ദ്രശേഖർ ബന്ദിയപ്പ ഒരുക്കുന്ന റെഡ് കോളർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ കിഷോർ അരങ്ങേറ്റം കുറിക്കുന്നത്. ഇതേക്കുറിച്ച് സംസാരിച്ച കിഷോർ ഈ ചിത്രത്തെ താനൊരു ബോളിവുഡ് അരങ്ങേറ്റ ചിത്രമായി കാണുന്നില്ലെന്നും ഞങ്ങൾ ഹിന്ദിയിൽ ചെയ്യുന്ന സിനിമ മാത്രമാണ് ഇതൊന്നും പ്രതികരിച്ചു.
നെഗറ്റീവ് വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധ നേടിയ നടനാണ് കിഷോർ കുമാർ. ഇദ്ദേഹത്തെക്കുറിച്ച് കഴിഞ്ഞദിവസം മറ്റൊരു വാർത്ത പുറത്തുവന്നിരുന്നു. അത് മറ്റൊന്നുമല്ല ഇദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ട വാർത്തകൾ ആയിരുന്നു.
ട്വിറ്റർ നിയമങ്ങൾ ലംഘിച്ചു എന്നായിരുന്നു നടനെതിരെ ഉയർന്നുവന്ന പരാതി. ഇക്കാര്യത്തിൽ കിഷോർ തന്നെ നേരത്തെ വ്യക്തത വരുത്തിയിരുന്നു.
തന്റെ ട്വിറ്റർ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ല എന്നും 2022 ഡിസംബർ 20 ഹാക്കിംഗ് മൂലമാണ് ഇത്തരം പ്രചരണങ്ങൾ തനിക്കെതിരെ നടക്കുന്നതെന്നും ആണ് കിഷോർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ” എന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനെ കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വേണ്ടി മാത്രം,എന്റെ ഏതെങ്കിലും പോസ്റ്റുകൾ കാരണം എന്റെ അക്കൗണ്ട് സസ്പെൻഡ് ഇതുവരെ ചെയ്തിട്ടില്ല. 2022 ഡിസംബർ 20ലെ ഹാക്കിംഗ് മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആവശ്യമായ നടപടികൾ ട്വിറ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്.എല്ലാവരുടെയും ആശങ്കയ്ക്ക് നന്ദി പറയുന്നു. എന്നായിരുന്നു കിഷോർ പറഞ്ഞത്.
