ഒരു കാറു കാരണം ഒരു പാർട്ടി ഉണ്ടാകുമോ? ഉണ്ടായി എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും. പാർട്ടി എന്ന് പറഞ്ഞാൽ ആഘോഷ പാർട്ടികൾ അല്ല. ഒരു കാർ അപകടത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് ശേഷമായിരുന്നു യഥാർത്ഥത്തിൽ ആ പാർട്ടിയുടെ രൂപീകരണം. ആർ ശങ്കർ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ഈ പാർട്ടി രൂപപ്പെടുന്നത്. അതിന് കാരണമായതോ? അന്ന് സർക്കാർ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ ഔദ്യോഗിക കാർ ആയിരുന്നു. 1963 ഡിസംബർ എട്ടിന് തൃശൂരിനടുത്ത് വച്ച് ഒരു ഉന്തുവണ്ടിയിൽ പിടി ചാക്കോയുടെ ഔദ്യോഗിക കാർ വന്നിടിക്കുന്നു. ആ ഉന്തുവണ്ടി തള്ളിയിരുന്ന ആൾ അടുത്തുള്ള ഓടയിലേക്ക് തെറിച്ചു വീണു. പക്ഷേ ആ കാർ നിർത്താതെ പോവുകയാണ് ഉണ്ടായത്. നാട്ടുകാർ ഓടി കൂടാൻ തുടങ്ങി അതിൽ ചിലർ കാറിന്റെ നമ്പർ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അത് മന്ത്രി പി ടി ചാക്കോയുടെ ഔദ്യോഗിക കാറാണ്ന്നു തിരിച്ചറിയുന്നത്.കാർ ഓടിച്ചിരുന്നത് മന്ത്രി തന്നെയായിരുന്നു എന്നും മന്ത്രിക്കൊപ്പം കാറിൽ കറുത്ത കണ്ണട വെച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും സാക്ഷികളിൽ ചിലർ പറയുന്നു. ആ സ്ത്രീ അതിൽ ഉണ്ടായിരുന്നതുകൊണ്ടാണ് അത് നിർത്താതെ പോയതെന്നും ഇതിനെതിരെ ആരോപണം ഉയർന്നു.
ഇത് പ്രതിപക്ഷം നല്ലൊരു ആയുധം ആക്കിയെടുത്തു.കൂടെയുണ്ടായിരുന്നത് പാർട്ടി നേതാവായ ഒരു സ്ത്രീയാണെന്ന് മന്ത്രി പറഞ്ഞു എങ്കിലും പ്രതിപക്ഷം അത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല
?പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി ആർ ശങ്കർ തനിക്കൊപ്പം ഉണ്ടാകും എന്ന് പി ടി ചാക്കോ കണക്കു കൂട്ടിയിരുന്നു.ആ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ആർ ശങ്കർ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. 1964 ഫെബ്രുവരി 20ന് മന്ത്രിസഭയിൽ നിന്ന് പിടി ചാക്കോ അങ്ങനെ രാജിവെക്കുകയുണ്ടായി. ഇതോടെ ഇരുവരും തമ്മിൽ ശത്രുക്കളായി.

ഇതോടെ ചാക്കോ എന്ന വൻമരം വീഴുന്നു. 1964 ജൂണിൽ നടന്ന കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചാക്കോ മത്സരിച്ചെങ്കിലും അമ്പെ പരാജയപ്പെടുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന് 49 വയസ്സിൽ ഹൃദയത്തിൽ തുടർന്നാണ് പി ടി ചാക്കോ ഈ ലോകത്തോട് വിട പറയുന്നത്.ഈ ഘട്ടത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ശങ്കർ മന്ത്രിസഭക്കെതിരായി നിയമസഭയിൽ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിൽ ഉണ്ടായിരുന്ന നിയമസഭാ സാമാജികരിൽ 15 പേർ മന്ത്രിസഭയ്ക്ക് എതിരായി അന്ന് വോട്ട് ചെയ്തു അങ്ങനെ അവിശ്വാസപ്രമേയം പാസാക്കുകയും ശങ്കർ രാജിവെക്കുകയും ചെയ്തു.. ഇതോടെ ചാക്കോ ഗ്രൂപ്പുകൾ കെഎം ജോർജിന്റെ നേതൃത്വത്തിൽ കേരള പ്രദേശ് കോൺഗ്രസ് സമുദ്ധാരണ സമിതി എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപവൽക്കരിക്കുന്നു. 1964 ഒക്ടോബർ 9ന് ഈ പാർട്ടി കേരള കോൺഗ്രസ് എന്ന് പേരുമാറ്റി അങ്ങനെ ഒരു കാറും അതിനെ ചുറ്റിപ്പറ്റി നടന്ന കോലാഹലങ്ങൾക്കും ഇടയിൽ പിറന്ന പാർട്ടിയാണ് കേരള കോൺഗ്രസ്.
