ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് സംയുക്ത വർമ്മ. സംയുക്ത വർമ്മ അഭിനയിച്ച പല ചിത്രങ്ങളിലും നായകനായി കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപി ആയിരുന്നു.താരത്തിന്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റ് എന്ന പട്ടികയിൽ ഇടം നേടി. ബിജുമേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ് ,മേഘമൽഹാർ എന്നി ചിത്രങ്ങൾ സംയുക്ത വർമ്മ എന്ന നായികയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കി. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. ദിലീപ് നായകനായ കുബേരനാണ് താരത്തിന്റെ അവസാന ചിത്രം. സിനിമാ മേഖലയിൽ താരം ഇപ്പോൾ സജീവമല്ലെങ്കിലും ടെലിവിഷൻ മേഖലയിലും സോഷ്യൽ മീഡിയയിലും താരത്തിന്റെ വിശേഷങ്ങൾക്ക് വളരെയധികം ജനപിന്തുണയാണ് ലഭിക്കുന്നത്. നടൻ ബിജു മേനോൻ ആണ് താരത്തിന്റെ ഭർത്താവ്. ദക്ഷ് ധർമിക് ആണ് ഇരുവരുടെയും മകൻ. നല്ലൊരു നായിക എന്നപോലെ തന്നെ നല്ലൊരു കുടുംബിനിയും കൂടിയാണ് താരം. തന്റെ കുടുംബജീവിതവും അമ്മ ജീവിതവും എല്ലാം താൻ വളരെയധികം ആസ്വദിക്കുകയാണെന്നാണ് ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞത്. മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയ ഇരുവരും സന്തോഷകരമായ കുടുംബജീവിതമാണ് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. തനിക്ക് അനുയോജ്യമായ നല്ല വേഷങ്ങൾ സിനിമയിൽ വീണ്ടും എത്തുകയാണെങ്കിൽ സിനിമ ലോകത്തേക്ക് തന്നെ തിരിച്ചു വരുമെന്ന് സംയുക്ത പറഞ്ഞിരുന്നു. എന്നാൽ ഈ തിരിച്ചുവരവ് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. സംയുക്ത വർമ്മയുടെയും ബിജുമേനോന്റെയും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സംയുക്തയുടെ മുഖത്തെ കൗതുകവും ബിജുമേനോന്റെ ചിരിയും ആണ് പ്രേക്ഷകർക്കിടയിലെ പ്രധാന ആകർഷണം.

താരത്തിന്റെയും ഭർത്താവ് ബിജുമേനോന്റെയും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ഞിലൂടെ നടക്കുകയാണ് ഇരുവരും. മഞ്ഞിൽ തണുപ്പ് അകറ്റാനുള്ള വസ്ത്രം അണിഞ്ഞ് ബിജുമേനോന്റെ കയ്യും പിടിച്ച് ചിരിച്ചു കൊണ്ടുവരുന്ന താരത്തിന്റെ ചിത്രം ആരാധകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പുതുവത്സരമാഘോഷിക്കാനായി ഇറങ്ങി തിരിച്ചാണ് ഇരുവരും. ഈ യാത്രയിലെ ചിത്രങ്ങളാണ് ഇവ. പങ്കുവച്ച ചിത്രത്തിന് താഴെ ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു എന്നാണ് ബിജുമേനോൻ കുറിച്ചത്.
സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുന്ന കാലത്താണ് സംയുക്ത യോഗ പഠനം ആരംഭിക്കുന്നത് .

യോഗയിൽ ഉപരിപഠനം നടത്തുകയും യോഗ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കിടുകയും ചെയ്യാറുണ്ട്. യോഗ ശീലമാക്കാൻ തന്റെ ഭർത്താവിനെ താൻ വളരെയധികം നിർബന്ധിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തെ അദ്ദേഹമായി തന്നെ വിടാനാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു. യോഗ ചെയ്തു തുടങ്ങിയതിനു ശേഷം ദേഷ്യം ഉൾപ്പെടെയുള്ള പല കാര്യങ്ങളിൽ നിന്നും തനിക്ക് വളരെയധികം മാറ്റം വന്നു എന്ന് സംയുക്ത പറഞ്ഞിരുന്നു. കുടുംബ ജീവിതം എന്നത് ശരിക്കും ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് സിനിമ എന്ന ചിന്ത തന്റെ മനസ്സിൽ നിന്ന് മാഞ്ഞത്. അമ്മയാകാൻ വേണ്ടിയാണ് താൻ കല്യാണം കഴിച്ചതെന്നും ദക്ഷിന് ശ്രദ്ധ വേണ്ട സമയത്ത് എല്ലാം താൻ അവനോടൊപ്പം തന്നെ ഉണ്ടാകാറുണ്ടെന്നും താരം ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ഇരുപത്തിമൂന്നാം വയസ്സിലാണ് താരം വിവാഹിതയാകുന്നത്. എന്നാൽ അത് നേരത്തെയാണെന്ന് താരത്തിന് തോന്നിയിട്ടില്ലെന്നും കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞ് ആണ് മകൻ ജനിച്ചതെന്നും പിസിഒഡി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നത് മാറിയത് യോഗയിലൂടെ ആണെന്നും താരം പറഞ്ഞു.
