യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഗാസയിൽ ഇസ്രയേൽ പ്രയോഗിക്കുന്നത് യുഎൻ നിരോധിച്ച അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് പലസ്തീൻ. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിക്കുന്നതെന്ന് ചിത്രങ്ങൾ സഹിതമാണ് പലസ്തീൻ ആരോപിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ യുദ്ധമുഖത്ത് നിരോധിക്കപ്പെട്ട ആയുധമാണ് വൈറ്റ് ഫോസ്ഫെറസ് ബോംബ്.
വെളുത്ത ഫോസ്ഫറസിന്റെയും റബ്ബറിന്റെയും മെഴുകുപോലുള്ള മിശ്രിതമാണ് ഈ ബോംബുകളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. അന്തരീക്ഷ വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ 815 ഡിഗ്രീ സെൽഷ്യസിൽ വളരെ പ്രകാശത്തോടെ പൊട്ടിത്തെത്തെറിക്കുന്ന ബോംബ് ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണ്. മുമ്പ് റഷ്യയും ഉക്രൈനിനെതിരെ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു.
വൈറ്റ് ഫോസ്ഫറസ് ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നത് ശ്രമകരമാണ് .ബോംബ് പൊട്ടി പരിക്കുപറ്റുന്നവർ അതുകൊണ്ട് കഠിനമായ യാതന അനുഭവിക്കേണ്ടി വരും. ഇതൊക്കെകൊണ്ടാണ് വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിക്കുന്നതിന് ഐക്യരാഷ്ട്രസംഘടന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
