വളരെ കുറച്ചു മലയാളം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച വ്യക്തിയാണ് മീരാ ജാസ്മിൻ.താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം ജനശ്രദ്ധ നേടാൻ സഹായിച്ചത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി മറ്റു ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചു. രണ്ടായിരങ്ങളിൽ തിളങ്ങിയ നായികമാരിൽ ഒരാളായിരുന്നു മീരാജാസ്മിൻ. 2004 പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി.”2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്”കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം. തുടർന്ന് സ്വപ്നക്കൂട്, കസ്തൂരിമാൻ ,അച്ചുവിന്റെ അമ്മ ,രസ തന്ത്രം ,പെരുമഴക്കാലം, വിനോദയാത്ര
കൽക്കട്ട ന്യൂസ് ,ഇന്നത്തെ ചിന്താവിഷയം, മിന്നാമിന്നിക്കൂട്ടം ,രാത്രി മഴ ,തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ചിത്രം ജയറാമിന്റെ നായികയായി മകൾ എന്ന ചിത്രത്തിൽ ആയിരുന്നു .

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ ഈ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തിലെ താര രാജാക്കന്മാരായ മോഹൻലാലിനും മമ്മൂട്ടിക്ക് ഒപ്പം നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടന വിസ്മയം മോഹൻലാലിനെ കുറിച്ച് മീരാജാസ്മിൻ മുൻപ് പറഞ്ഞ വാക്കുകളാണ് .മോഹൻലാൽ ശരിക്കും മികച്ച ഒരു നടനാണ്. ലോകത്തിലെ അഞ്ച് മികച്ച നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ ഒരാൾ മോഹൻലാൽ ആണെന്നും മീര പറയുന്നു. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ബോളിവുഡ് ചിത്രങ്ങൾക്കാണ് പ്രധാനമായും മുൻഗണന കൊടുക്കാറുള്ളത് പക്ഷേ അമിതാഭ് ബച്ചൻ പോലെയുള്ളവർ നല്ല നടനാണ് എങ്കിലും മോഹൻലാൽ കഴിഞ്ഞെ എനിക്ക് മറ്റാരും ഉള്ളൂ എന്നാണ് മീരാജാസ്മിൻ പറയുന്നത് .ജെബി ജംഗ്ഷൻ എന്ന കൈരളി ടിവി സംരക്ഷണം ചെയ്ത പരിപാടിയിലെ അഭിമുഖത്തിലാണ് മീരാജാസ്മിൻ മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെ കുറിച്ച് വാചാലയായത്.

അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്ന പോലെ തോന്നും ഓപ്പോസിറ്റ് നിൽക്കുന്ന ആളെ കണ്ട് നമ്മളും നന്നായി അഭിനയിക്കും .ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവം ആയിരുന്നു .ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടൻ ഒപ്പം ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ലാലേട്ടന് എല്ലാ സിനിമകൾ ചെയ്യുമ്പോഴും ഇൻട്രസ്റ്റ് ആണ് ഇത്രയും സിനിമകൾ ചെയ്ത ആളാണെന്ന് പുള്ളിയെ കാണുമ്പോൾ തോന്നില്ല .അഭിനയം കണ്ടാൽ രണ്ടാമത്തെ യോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റ് ആണ് ലാലേട്ടനുഉള്ളത്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടർ ആണ് എന്നും മീരാ ജാസ്മിൻ പറഞ്ഞു.
