മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. സമീപകാലത്തായി കരിയറിനേക്കാൾ താരത്തിന്റെ വ്യക്തി ജീവിതമാണ് ചർച്ചയാകുന്നത്. വ്യക്തി ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളുടെ പേരില്‍ പലതവണ വിമർശനങ്ങളും വ്യക്തിഹത്യയും സൈബർ ആക്രമണങ്ങളുമെല്ലാം ഗോപി സുന്ദറിന് നേരിടേണ്ടി വന്നിട്ടുണ്ട്.
വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. കഴിഞ്ഞ വർഷമാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലായത്. അടുത്തിടെ ഇരുവരും പിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു ശേഷം ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയതായുള്ള വാർത്തകളും വന്നു.
പിന്നീട് അമൃതയെയും ഗോപിയെയും ഒരുമിച്ചു കാണാത്തത് വീണ്ടും ചർച്ചകൾക്ക് കാരണമായി. ഇപ്പോഴിതാ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ പലതിലും കലാകാരിയായ പ്രിയ നായരേ ടാഗ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പിന്നാലെ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ഇതു സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകർ എത്തുകയുണ്ടായി. ഇപ്പോഴിതാ എന്തുകൊണ്ടാണ് അമൃതയെ ടാഗ് ചെയ്യാതെ പ്രിയയെ ടാഗ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഗോപി സുന്ദർ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് ചോദ്യം പ്രത്യക്ഷപ്പെട്ടത്. ‘പോസ്റ്റ് ചെയ്യുന്നതില്ലെല്ലാം മയോണിയ അഥവാ പ്രിയയെ ടാഗ് ചെയ്യുന്നു. അമൃതയെ കാണുന്നില്ല. എന്തുകൊണ്ട്’ എന്നാണ് ഒരാൾ ചോദിച്ചത്. ‘മറന്നു പോയി’ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ മറവിക്ക് വല്യ ചന്ദനാദി ബെസ്റ്റ് ആണ് എന്ന് മറുപടി കമന്റ് വന്നെങ്കിലും ഗോപി സുന്ദർ പ്രതികരിച്ചില്ല.
