സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് കൂടിയാണ് ഇദ്ദേഹം.
സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേയ്‌ക്ക് കടന്നുവരുന്നത്. മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ സിനിമകളിലെ കലാസംവിധായകനായി പ്രവർത്തിച്ചു . സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവർത്തിച്ചിരുന്നു.വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘വാരിസി’ലാണ് ഇദ്ദേഹം അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് സുനില്‍ ബാബു. ഭാര്യ: പ്രേമ. മകള്‍: ആര്യ സരസ്വതി.

Leave a Reply

Your email address will not be published. Required fields are marked *