സിനിമ പ്രേമികൾക്ക് സുപരിചിതയായ താരമാണ് സുകന്യ. ഡാൻസർ,നായിക , കമ്പോസർ, വോയിസ് ആക്ടർ തുടങ്ങി നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്,കന്നട,തെലുങ്ക്,ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായിരുന്നു. 1991ലാണ് സിനിമ മേഖലയിൽ താരം സജീവമാകുന്നത്. പിന്നീട് 1998 വരെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തി. 1992 ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് സുകന്യ എത്തുന്നത്.പിന്നീട് സർഗം സാക്ഷി,തൂവൽ കൊട്ടാരം,കാണാ കിനാവ്,ചന്ദ്രലേഖ, മഞ്ഞുകാലവും കഴിഞ്ഞ്,അമ്മ അമ്മായിയമ്മ, സ്വസ്തം ഗൃഹഭരണം, പ്രേം പൂജാരി,ഉടയോൻ, നോട്ടുബുക്ക്,ഇന്നത്തെ ചിന്താവിഷയം, ലാസ്റ്റ് ബെഞ്ച്, മൈ ലൈഫ് പാർട്ണർ, ആമയും മുയലും,എന്നിവയെല്ലാം താരം അഭിനയിച്ചു.2002 ലാണ് താരം വിവാഹിതയാകുന്നത് ഭർത്താവ് ശ്രീധർ രാജഗോപാലൻ ആയിരുന്നു.
എന്നാൽ ഇരുവരുടെയും ദാമ്പത്യം അത്ര സുഖകരം ആയിരുന്നില്ല. 2002ൽ വിവാഹം കഴിയുകയും 2003 ആ ബന്ധം ഡൈവേഴ്സൽ കലാശിക്കുകയും ചെയ്തു. തന്റെ ജീവിതത്തിൽ തനിക്ക് ആ ഒരു വർഷം കൊണ്ട് താരത്തിന് അനുഭവിക്കേണ്ടിവന്നത് വലിയ കഷ്ടതകൾ ആണ്. 2002 ഏപ്രിലിൽ ന്യൂജേഴ്സിയിലെ ബാലാജി ക്ഷേത്രത്തിൽ വച്ചായിരുന്നു സുകന്യയുടെ വിവാഹം. സിനിമകളിൽ നായികയായി തിളങ്ങിനിൽക്കുന്ന വേളയിലായിരുന്നു താരം വിവാഹിതയായത്. അമേരിക്കയിൽ സ്ഥിരതാമസക്കാരൻ ആയിരുന്ന വ്യക്തിയായിരുന്നു ശ്രീധർ.

ഭർത്താവിന്റെ ക്രൂരത അതിരുവിടുന്നു എന്നും താങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ചാണ് താരം വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകിയത്.. അമേരിക്കയിൽ നിന്നും സുകന്യ ചെന്നൈയിലേക്ക് എത്തിയാണ് കേസ് ഫയൽ ചെയ്യുന്നത്.എന്നാൽ സുകന്യയെ വിവാഹമോചനം ലഭിക്കുന്നതിൽ നിന്നും തടയാൻ ശ്രീധർ ശ്രമിച്ചിരുന്നു. യുഎസിലെ ന്യൂജേഴ്സിയിൽ വിവാഹിതരായിരുന്നതിനാൽ ചെന്നൈയിൽ സുകന്യയുടെ വിവാഹമോചനം നടക്കില്ലെന്ന് കാണിച്ചുകൊണ്ട് ഭർത്താവ് വാദിച്ചു എന്നാൽ വിവാഹം എവിടെ വെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തിൽ വച്ച് വിവാഹം മോചനത്തിന് അപേക്ഷിക്കണമെന്ന് ജഡ്ജി അന്ന് വിധിച്ചു അങ്ങനെയാണ് ഇരുവരുടെയും വിവാഹമോചനം നടന്നത്.
