റാങ്ക് ജേതാവിനെ അനുമോദിച്ചു

കോതമംഗലം : കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഫുഡ് സയന്‍സ് & ടെക്നോളജി കോഴ്സിന്റെ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്തിനെ പി.ഡി.പി. നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പനങ്ങാടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) ല്‍ നിന്ന് ഫുഡ് സയന്‍സ്& ടെക്നോളജിയിലാണ് പി.ജി. പരീക്ഷയില്‍ റാങ്ക് ജേതാവായത്. ചെറുവട്ടൂര്‍ കക്ഷായിപ്പടിയില്‍ മാമോളത്ത് വീട്ടില്‍ പരേതനായ ബാവ -സര്‍ജ ദമ്പതികളുടെ മകളാണ് അജ്മല റഹ്ഫത്ത്. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ ജേതാവിന് മൊമെന്റോ നല്‍കി ആദരിച്ചു. നിയോജകമണ്ഡലം ട്രഷറര്‍ റ്റി.എം.അലി, കെ.എം.സൈഫുദ്ദീന്‍ , ഷിയാസ് പുതിയേടത്ത്, ഇബ്രാഹീം വട്ടപ്പാറ, എം.എസ്. മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.ജി. കോഴ്സില്‍ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്തിന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ മൊമെന്റോ നല്‍കി അനുമോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *