ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് .കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .വന്നറെൻ എന്ന റാൻസംവെയർ ഉപയോഗിച്ച് എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു ഹാക്കിങ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
