മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

വിതുര ഗോപൻ മഹിളാ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെയും ബാലികാപീഡനത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻ്റ് സതീദേവിയുടെ അദ്ധ്യക്ഷതയിൽ KPCC ജനറൽ സെകട്ടറി പി.എഎസ്.പ്രശാന്ത് ഉൽഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി ശ്രീലാൽ റോഷി,…

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം ; സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം:പട്ടികജാതി ക്ഷേമ സമിതി.

കണ്ണൂര്‍ : എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി. സുപ്രിം കോടതി വിധി അനുസരിച്ച എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന്…

സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം:  തിരുവനന്തപുരത്ത് താമസിക്കുന്ന കല്ലറയിലും മിതൃമ്മലയിലുമുള്ളവരുടെ കൂട്ടായ്മയായ മിതൃമ്മലര്‍ ഓണ്‍ലൈന്‍ പഠനത്തിനായി 13 സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തു.  മിതൃമ്മല ഗേള്‍സ് ഹൈസ്‌കൂള്‍, മിതൃമ്മല ബോയ്സ് ഹൈസ്‌കൂള്‍, കല്ലറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.  ഫോണുകള്‍ സ്‌കൂള്‍…

നഷ്ടപരിഹാരം ലഭ്യമാക്കണം: മാണി സി കാപ്പൻ

തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പള്ളിയിൽ തോട് നവീകരിച്ച്…

ജനറൽ ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം ഏർപെടുത്തണം

പാലാ: പാലാ ജനറൽ ആശുപത്രിയിൽ വരുന്ന നൂറു കണക്കിന് വാഹനങ്ങൾ പാർക്ക്‌ ചെയുവാൻ സൗകര്യമില്ലാത്തത് വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും എത്രയും പെട്ടെന്ന് പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നും പാലാ പൗരാവകാശ സംരക്ഷണ സമതി യോഗം മാണി സി കാപ്പൻ എം…

വാമനപുരം എ കാറ്റഗറിയില്‍, നെല്ലനാട്, പുല്ലമ്പാറ സികാറ്റഗറിയില്‍ : ഇന്ന് അർധരാത്രി മുതലുള്ള പ്രാദേശിക നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (23 ജൂൺ) അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ…

തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…

നിര്‍മ്മാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കണം : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍

മലപ്പുറം : സിമന്റ്, കമ്പി, പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം വിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ജില്ലാ ജോ:…

ജനങ്ങളിൽ ഭീതി പരത്തി കാട്ടുപോത്ത്

വിതുര ഗോപൻ- വിതുര: പൊതുജനങ്ങളുടേയും കൃഷിക്കാരുടേയും മനസിൽ ഭീതി പരത്തി കാട്ടുപോത്തും .കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യത്തിന് പുറമേ ഇപ്പോൾ കാട്ടുപോത്തും കൂടിയെത്തിയതോടെ വിതുര ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയാണ് ‘ഏകദേശം ഒരാഴ്ചയ്ക്ക് മുമ്പാണ് കാട്ടുപോത്ത് ഈ പ്രദേശങ്ങളിലെ വിളകളിലും…

ശക്തമായ കാറ്റിനു സാധ്യത; ജൂണ്‍ 13 മുതല്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ…