എം മുകേഷ് മോശം സ്ഥാനാർത്ഥി; സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം മുകേഷിനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമർശനം ഉയരുന്നു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി ഘടകങ്ങൾ നിശ്ചയിച്ചതു പോലെ പരിപാടികൾ നടന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.കെ പ്രേമചന്ദ്രന് എതിരായ…

വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുന്നു; നടൻ സൂര്യ

കള്ളക്കുറിച്ചി വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും…

വി.ശിവന്‍കുട്ടിയുടെ നിലപാടിലെ തള്ളി എസ്എഫ്ഐ; മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാടിലെ തള്ളി എസ്എഫ്ഐ. മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം. മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.…

കെ രാധാക‍ൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കും

മന്ത്രി സ്ഥാനം ഒഴിഞ്ഞ കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പ് ഏറ്റെടുക്കും. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം…

‘അവൻ’ പരാമർശം; വാക്കുകൾ ബഹുമാനത്തോടെ ഉപയോ​ഗിക്കണം വി.ഡി. സതീശൻ

നിയമസഭയില്‍ ‘അവൻ’ പരാമർശം നടത്തിയ കെ സുധാകരനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രം​ഗത്തെതി. വാക്കുകൾ ബഹുമാനത്തോടെ ഉപയോ​ഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ.എൻ.ബാല​ഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി. അതേസമയം,…

ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’; ബുക്കിംഗ് തുടങ്ങുന്നു

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ ആരംഭിക്കും. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയതോടെ ചിത്രത്തിന്മേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. ബുക്ക്‌ മൈ ഷോ, ടിക്കറ്റ് ന്യൂ…

മന്ത്രിയെ അയയ്ക്കാന്‍ അനുമതി നൽകിയില്ല അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി

നിരവധി മലയാളികളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായ കുവൈത്തിലേക്ക് മന്ത്രിയെ അയയ്ക്കാന്‍ അനുമതി നല്‍കാതിരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി ഫെഡറലിസത്തിന്റെ തത്വങ്ങള്‍ക്കു വിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങള്‍ അനുമതി നല്‍കുന്നതില്‍…

ഓർഡർ ചെയ്തത് എക്സ്ബോക്സ് കൺട്രോളർ എന്നാൽ, പെട്ടി തുറന്നപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ

ഓൺലൈയിൻ ഷോപ്പിംങ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചിലപ്പോഴെക്കെ ഓർഡർ ചെയ്യുന്ന സാ​ധനത്തിന് പകരം മറ്റെന്തെങ്കിലും ആയിരിക്കും ലഭിക്കുന്നത്. അങ്ങനൊരു സംഭവം ഇതാ ബംഗളൂരുവിൽ സംഭവിച്ചതാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. ഇവിടെ പ്രശസ്ത ഓൺലൈൻ ആപ്പായ ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ…

‘കഫീർ’ പ്ര‌യോ​ഗത്തിന് പിന്നിൽ സിപിഐഎം നേതാക്കൾ, നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും; വി ഡി സതീശൻ

‘കഫീർ’ പ്രയോ​ഗം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവ‌ശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം പ്രക്ഷോഭം ആരം‌‌‌‌‌‌ഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാ‌‌രിനെ വരെ നാണിപ്പിക്കുന്ന പ്രവർത്തിയാണ് സിപിഐഎം വടക്കര‌യിലും മലബാറിലും നടത്തി‌ത്. സിപിഐഎം നേതാക്കളായിരുന്നു ഇതിനു…

മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മന്ത്രിമാരും പുനപരിശോധന നടത്തണമെന്ന് കെഇ ഇസ്മായിൽ

കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും കെഇ ഇസ്മായിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ…