കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കും; പ്രതിദിനം രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കുമെന്ന് വിദഗ്ധര്‍. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടിയേക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകുമെന്നും കോവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗം തീവ്രമാകാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍…

ഒറ്റപ്പാലം എംഎല്‍എ ചത്തോ!’; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് എംഎല്‍എയും നടനുമായ മുകേഷ്

കൊല്ലം : ഫോണ്‍ വിളി വിവാദത്തില്‍ കൂടുങ്ങി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍…

കണ്ണൂരില്‍ ഒന്‍പത് വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം…

അനധികൃത പണപ്പിരിവ്; കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ വിജിലന്‍സ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ് പി യ്ക്ക് കൈമാറി.…

ഫിലിപ്പിന്‍സില്‍ 92 പേര്‍ സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 92 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 40 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.…

വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.. റെവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും നിര്‍ദ്ദേശം വേണം. എന്നാല്‍ ഉത്തരവിറക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്…

സീനിയോറിറ്റി മറികടന്നെന്ന ആരോപണം ; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.പൊലീസ് മേധാവി നിയമനത്തെ…

വൈദ്യുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല ; മന്ത്രി കെ കൃഷണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതിബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുടിശ്ശികയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുടിശ്ശികയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ തവണകളായി അടയ്ക്കാനുള്ള…

ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാന പര്യടനം ; തിരിച്ചുവരവിന്റെ സൂചന കടുപ്പിച്ച് ശശികല

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തില്‍ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകന്‍ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിനുശേഷം മറീനയിലെ…

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; നൂറു കടന്ന് തിരുവനന്തപുരവും, എറണാകുളവും

തിരുവനന്തപുരം : ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയും…