ജൂനിയർ ചേബർ ഇന്റർനാഷണൽ കൊച്ചി സിറ്റിയുടെ കർമ ശ്രേഷ്ഠ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനും, ഹ്യുമൺ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റുമായ അർഷദ് ബിൻ സുലൈമാന് സമ്മാനിച്ചു.ജെസിഐ പ്രസിഡൻ്റ് അഖിൽ ബ്ലിക്കോ, ജെ കൊം ചെയർമാൻ ജിൻസ് ജോർജ് എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
പരിസ്ഥിതി സംരക്ഷണം രക്തദാന ബോധവൽക്കരണം, മാലിന്യ നിർമ്മാർജനം, ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനം,പെയിൻ & പാലിയേറ്റീവ് കെയർ, നേത്രദാന ബോധവൽക്കരണം, അർബുദ ബാധിതരുടെ ക്ഷേമം എന്നിങ്ങനെ ശ്രദ്ധ ആവശ്യമുള്ള മേഖലകളിലാണ് അർഷാദിന്റെ പ്രവർത്തനം. രക്തദാന ബോധവൽക്കരണം, നേത്രദാന ബോധവൽക്കരണം സംബദ്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ബുക്ക് ഓഫ് റേക്കോർഡ്സ് അവാർഡ് ലഭിക്കുകയുണ്ടായി.
ആഗോള താപനം അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ ഒരു പ്രധാന പരിഹാരം വനവൽക്കരണം മാത്രമാണന്നും അത് ആവർത്തന വിരസതയാണെങ്കിലും
പറഞ്ഞു കൊണ്ടേയിരിക്കണമെന്നും അർഷാദ് പറയുന്നു. ഹരിത ഭാവിയിലേക്കുള്ള യാത്ര വൃക്ഷത്തെ നട്ടുപിടിപ്പിക്കുക എന്ന പ്രമേയത്തിൽ വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് അർഷദ് ബിൻ സുലൈമാൻ പറഞ്ഞു.
