ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിട്ടത്. ജലഘോഷയാത്രയ്ക്ക് ശേഷം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കലക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാൽ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇക്കുറി ഉണ്ടാവുക. പതിവ് തെറ്റാതെ പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സര വള്ളംകളി.
