ഐശ്വര്യറായ് കരണത്തടിച്ച നടനാര്?

സൗന്ദര്യത്തിന്റെ അവസാന വാക്കായി പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ള നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ലോകസുന്ദരി എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യയുടേതാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം നടത്തുന്നത്. 1997 ല്‍ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. അതിനുശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.

തമിഴില്‍ ഇരുവറിന് ശേഷം ശങ്കറിന്റെ ജീന്‍സ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മണിരത്നത്തിന്റെ ഗുരു തുടങ്ങിയ സിനിമകളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഈ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതിനിടെയാണ് ബോളിവുഡിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ട് ഐശ്വര്യ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാകുന്നത്. ബോളിവുഡില്‍ തിരക്കായതോടെ തമിഴ് വിട്ട ഐശ്വര്യ, പിന്നീട് 2010 ല്‍ രാവണന്‍, എന്തിരന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് തിരിച്ചെത്തിയത്.

അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത ഐശ്വര്യ പിന്നീട് തമിഴിലേക്ക് എത്തുന്നത് പൊന്നിയിന്‍ സെല്‍വനിലൂടെയാണ്. ഏകദേശം 12 വര്‍ഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് തമിഴ് പ്രേക്ഷകര്‍ ആഘോഷമാക്കി. മികച്ച സ്വീകാര്യതയാണ് ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഇതിനു പിന്നാലെ ഐശ്വര്യയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളും തമിഴ് സിനിമ ലോകത്ത് ചര്‍ച്ചയാവുകയാണ്.

തന്നോട് അപമര്യാദയായി പെരുമാറിയ തമിഴിലെ ഒരു പ്രമുഖ നടനെ ഐശ്വര്യ തല്ലിയ സംഭവമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ നടന്‍ ആരാണെന്ന സംശയമാണ് പ്രേക്ഷകരില്‍ നിന്ന് ഉയരുന്നത്.

ഇരുവറിന് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമകള്‍ ജീന്‍സും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനുമാണ്. ജീന്‍സില്‍ പ്രശാന്തും കണ്ടുകൊണ്ടേനില്‍ അബ്ബാസുമാണ് ഐശ്വര്യയുടെ നായകന്മാരായി എത്തിയത്. ഇതില്‍ അബ്ബാസാണോ ഐശ്വര്യയോട് മോശമായി പെരുമാറിയത് എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്. അതേസമയം അബ്ബാസ് തന്നെയാണെന്ന് പറയുന്ന ചില റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ചെയ്തു. ഐശ്വര്യ ആദ്യം അതെല്ലാം ക്ഷമിച്ചെങ്കിലും ചില സമയങ്ങളില്‍ അബ്ബാസ് ക്ഷമ നശിപ്പിക്കും വിധം പെരുമാറി. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു. ഐശ്വര്യയുടെ അപ്രതീക്ഷിതമായ അടിയില്‍ അബ്ബാസ് എല്ലാവര്‍ക്കും മുന്നില്‍ അപമാനിതനായി. അതോടെ നടന്‍ ദേഷ്യത്തോടെ കാരവാനില്‍ കയറി ഇരുന്നു. പിന്നീട് സംവിധായകന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിക്കുകയുമായിരുന്നു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *