ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രതാരമാണ് ഭാവന ബാലചന്ദ്രൻ . മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. ഈ ചിത്രത്തിൽ താരം അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകരെ ചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്തു. പിന്നീടാണ് മലയാള ചിത്രങ്ങളിൽ സജീവമായത്. താരത്തിന്റെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമാണ് താരം. 60ലധികം ചിത്രങ്ങളിലാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചത്. കന്നട സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം നടക്കുന്നത് 2018 ജനുവരി 23നാണ്. 2003 താരം അഭിനയിച്ച സിഐഡി മൂസ ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. 2005 ൽ ദൈവനാമത്തിൽ, നരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുകയും ദൈവനാമത്തിൽ എന്ന ചിത്രത്തിന് കേരള സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു.
തമിഴ് മേഖലയിൽ താരം അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ ആണ്. 2010 ൽ പുനീത് രാജ് കുമാറിനൊപ്പം ജാക്ക് എന്ന ചിത്രത്തിലൂടെ കന്നടയിലേക്ക് അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം വൻ വിജയമായിരുന്നു. ഭാവനയ്ക്ക് തന്റെ ജീവിതത്തിൽ വലിയൊരു അപകടം നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നെല്ലാം വലിയൊരു തിരിച്ചുവരവാണ് പിന്നീട് താരം നടത്തിയത്. വലിയ ജനപിന്തുണയുള്ള ഒരു നടിയാണ് ഭാവന. താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഹണ്ട് എന്നാണ് പുതു ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ഭാവനയുടെ മുഖം ഉൾപ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് പോസ്റ്ററിൽ ഉള്ളത്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ സസ്പെൻസും ഹോററും ചേർത്ത് ഒരുക്കിയതാണ് ഈ ചിത്രം. ക്യാമ്പസിലെ പീജി റസിഡന്റ് ഡോക്ടർ കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്യോഗപരിതരാക്കുന്ന ചിത്രം ആയിരിക്കും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സ്ത്രീ കഥാപാത്രത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്.
കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതിഥി രവിയുടെ ഡോക്ടർ സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മൽ അമീർ, രാഹുൽ മാധവ്,അനുമോഹൻ,രഞ്ജി പണിക്കർ,ചന്തുനാദ്,ജി സുരേഷ് കുമാർ, നന്ദുലാൽ,ഡേയിൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ,ദിവ്യ നായർ,സോനു,എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാലക്കാടും പരിസരപ്രദേശങ്ങളിലും ആണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം പൂർത്തിയായാൽ ഉർവശി തിയേറ്റേഴ്സ് കേന്ദ്രമാക്കിയാണ് റിലീസ് ഉദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിഖിൽ എസ് ആനന്ദ് ആണ്. ഹരിനാരായണൻ സന്തോഷ് എന്നിവരുടെ വരികൾക്ക് കൈലാസ്മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ചായഗ്രഹണം നിർവഹിക്കുന്നു. കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, വസ്രാലങ്കാരം ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവഹണം ദില്ലി ഗോപൻ, പ്രതാപൻ കല്ലിയൂർ , ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഓ വാഴൂർ ജോസ്, ഫോട്ടോ ഹരി തിരുമല എന്നിവർ നിർവഹിക്കുന്നു
