തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക് ലഭിക്കുക.
3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. സർവകലാശാല വൈസ് ചാൻസലർ വി.പി മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രയത്‌നമാണ് ഈ നേട്ടത്തിലെത്തിച്ചത്. NAAC സംഘം എത്തുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി 70 മാർക്ക് ഇടും. ബാക്കി 30 മാർക്ക് നേരിട്ട് വിവിധ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നൽകുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുൻപ് തന്നെ എല്ലാ ഡിപ്പാർട്‌മെന്റുകളും വലിയ പ്രയത്‌നം തന്നെ നടത്തിയിരുന്നു.
നല്ല പ്രസന്റേഷനുകൾ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു. 800 മുതൽ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയിൽ നിന്ന് സർവകലാശാലയ്ക്ക് ലഭിക്കുക.
