തിരുവനന്തപുരം: 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒ രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴക്കൂട്ടത്ത് ശബരിമല മാത്രം ചര്‍ച്ചയാക്കിയത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും രണ്ട് വഴിക്ക് പ്രചാരണം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കും. ഓരോ മണ്ഡലത്തെ കുറിച്ചും സംസ്ഥാന തലത്തിലെ നിലപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
