കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല.
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,166 പേർക്ക് ഉപരിപഠനത്തിന് അർഹത നേടാനായില്ല. ഇതിൽ 1,327 കുട്ടികൾ പട്ടികജാതി-പട്ടികവർഗക്കാരാണ്. പിന്നാക്കവിഭാഗങ്ങളുടെ പഠനസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതികളും സ്കോളർഷിപ്പുകളുമെല്ലാം ധാരാളമുണ്ടെന്നിരിക്കെ ഇപ്പോഴും ഈ ആനുകൂല്യങ്ങളൊന്നും വേണ്ടവിധം വിദ്യാർഥികളിലേക്ക് എത്തുന്നില്ലെന്ന് വ്യക്തം.
