ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ ഇഷ്ട താരം ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ പര്‍ദ അണിഞ്ഞാണ് കൊച്ചി ലുലു മാളിലെത്തുന്നതെന്നും ഹണി റോസ് പറഞ്ഞു.
2005-ൽ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
