തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന
സമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതലും ജില്ലാ സമ്മേളനങ്ങള്‍ ജനുവരി മുതലും നടത്താനാണ് തീരുമാനം. സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും പൊതു യോഗങ്ങളും ഒഴിവാക്കും. കോവിഡ് മാനദണ്ഡം പാലിച്ച് സമ്മേളന ഹാളുകള്‍ സജ്ജീകരിക്കും
പാര്‍ട്ടി നേതൃത്വത്തില്‍ എല്ലാ തലത്തിലും പ്രായപരിധി 75 വയസാക്കാനും തീരുമാനം ആയിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസിന് കണ്ണൂരാണ് വേദിയാകുക. ഡെല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി യോ?ഗത്തിലാണ് കണ്ണൂരിനെ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള വേദിയായി തിരഞ്ഞെടുത്തത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്.
