ന്യൂഡല്‍ഹി; മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ധീഖ് കാപ്പന്‍ കേസില്‍ യു.പി പൊലീസിന് തിരിച്ചടി. കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളി.
ഒരു പൗരന്റെ നേര്‍ക്ക് ഭരണകൂടം കാണിക്ക യു.പി സര്‍ക്കാറിന്റെ പുതിയ അപേക്ഷയെന്ന് സിദ്ധീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ്‌വാദിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതുമാണ്. മേലില്‍ ഇത്തരത്തിലുള്ള അപേക്ഷകളുമായി യു.പി സര്‍ക്കാര്‍ വരാതിരിക്കാന്‍ 55,000 രൂപ കോടതി ചെലവ് ഈടാക്കി, അപേക്ഷ തള്ളണമെന്നും വില്‍സ് വാദിച്ചു. മറുപടി പറയാന്‍ യു.പി സര്‍ക്കാര്‍ അഭിഭാഷകന് കഴിയുന്നതിന് മുമ്പെ അപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ സിദ്ദീഖ് കാപ്പന് നല്‍കാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണ്. അതിനാല്‍ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനര്‍ഹനാണെന്നും വില്‍സ് മാത്യൂസ് വാദിച്ചു.
