പുതിയ നൃത്ത വിഡിയോ ആരാധകർക്കായി പങ്കിട്ട് നടി അഹാന കൃഷ്ണ. സുഹൃത്തിന്റെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുയ്ക്കുന്നത്.
ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട് വച്ചതെന്നും കേട്ടപ്പോൾ ആവേശമായി എന്നും കുറിച്ചുകൊണ്ടാണ് അഹാന നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആഘോഷവേളയിലെ ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
