കൊച്ചി: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സര്‍വ്വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കെഎസ് ആര്‍ടി സി. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കി്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു.പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശവും മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാനാകില്ല. ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.6204 ബസുകളാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ആകെയുള്ളത്.
ഈ വര്‍ഷം ആദ്യം 4425 ബസുകള്‍ സര്‍വീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു.എന്നാല്‍ കോവിഡ് ശക്തമായതോടെ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു.
