തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം. നിലവില്‍ വാര്‍ഡ് തലത്തിലായിരുന്നു മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ കൊറോണ വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍.
പത്ത് അംഗങ്ങളില്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഒരു പ്രദേശത്ത് 100 പേര്‍ക്ക് പരിശോധന നടത്തുമ്പോള്‍ അഞ്ച് പേരില്‍ രോഗബാധ കണ്ടെത്തിയാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അതേസമയം 100 മീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ച് രോഗബാധിതര്‍ ഉണ്ടെങ്കില്‍ അവിടെ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
