കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് വന്‍ ജനപിന്തുണ. സിപിഎം അനുകൂല വ്യാപാര സംഘടനയും,പ്രതിപക്ഷം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടയാളുകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. ഇത് സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ‘കട തുറക്കാതെ വ്യാപാരികള്‍ അവരുടെ ബാധ്യതകള്‍ എങ്ങനെ നിറവേറ്റാനാണ്ബിജെപിയും വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ് എന്നാണ് വ്യാപാരികളും പൊതുസമൂഹവും ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിത സമയങ്ങളില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത് വലിയ തിക്കിനും തിരക്കിനും കാരണമാകുന്നുണ്ട്. ഈ രീതിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് ഐഎംഎയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
