വയനാട് തുരങ്കപാത യ്ക്കായി 2134.50 കോടി രൂപ കിഫ്ബി അനുവദിച്ചതായി ഫേസ്ബുക് കുറുപ്പിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ചുരം ഇല്ലാത്ത പാത ആയിരിക്കും ഇത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകാന്‍ കാരണമാകും.
തുരങ്കം പണിയുന്നത് കള്ളാ ടിയില്‍നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗ്ഗം കുന്നിലേക്ക് ആണ്. തുരങ്കത്തിനു നീളം 7.82 കിലോമീറ്റര്‍ ആണ്. സ്വര്‍ഗ്ഗം കുന്നില്‍ നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും. ഇത്തരമൊരു പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്ക പാതിയായി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ടണല്‍ റോഡ് മാറും. വയനാട് ചുരത്തിന് ബദലായി ഉള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിനെ പ്രധാന പദ്ധതികളില്‍ ഒന്നാണ്.
