വയനാട്ടിലെ ജനവാസ മേഖലകളിൽ കടുവ ഇറങ്ങി, പ്ര​ദേശ വാസികൾ ആശങ്കയിൽ

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ ഇറങ്ങിയതായി റിപ്പോർട്ട്. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ കണ്ടതായി വ്യക്തമാക്കി. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.

ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയിൽ പരിശോധനകൾക്കായി എത്തിയിട്ടുണ്ട്. നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *