തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി ) ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കും. സി കാറ്റഗറിയിലെ കടകള്‍ക്ക് രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എല്ലാ കടകളും ഒന്നിടവിട്ട് തുറന്ന് പവര്‍ത്തിക്കാമെന്നും തീരുമാനമായി.
കൂടാതെ എ, ബി,ഡി കാറ്റഗറിയിലെ കടകള്‍ക്ക് രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. വാരാന്ത്യ ലോക്ക്ഡൗണ്‍ പഴയതു പോലെ തുടരാനും തീരുമാനമായി. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രത്യേക യോഗം വിളിക്കും. ഇളവുകള്‍ നാളെ മുതലാണ് പാബല്യത്തില്‍ വരുക.
