യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ബയോമെട്രിക് വിവരങ്ങളുടെ ശേഖരം താലിബാന്റെ കയ്യിലെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീട് യുഎസ് എംബസികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തവരുടെ വിവരങ്ങളും ഇതില്‍ ചേര്‍ത്തു.
2.5 കോടി ആളുകളുടെ വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് കണക്ക്. ഇത് താലിബാന്റെ കയ്യില്‍ ലഭിച്ചാല്‍ യുഎസിനായി അഫ്ഗാനില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാകും. അവരോട് പ്രതികാര നടപടികള്‍ക്കും സാധ്യതയുണ്ട്..
കണ്ണിലെ കൃഷ്ണമണിയുടെ സ്‌കാനിംഗ്, വിരലടയാളം തുടങ്ങി ധാരാളം വിവരങ്ങള്‍ ശേഖരിച്ചവയില്‍ ഉള്‍പ്പെടുന്നു. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. അതേസമയം, ഈ ഉപകരണങ്ങള്‍ താലിബാന്റെ കയ്യില്‍ കിട്ടിയാലും പ്രത്യേകിച്ച് കുഴപ്പമില്ലെന്നാണ് യുഎസ് സ്‌പെഷല്‍ ഓപ്പറേഷന്‍സിലെ വിദഗ്ധര്‍ പറയുന്നത്. ഇതില്‍ നിന്ന് വിവരങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള സാങ്കേതികപരമായ അറിവോ ശേഷിയോ താലിബാനില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ സൂക്ഷിക്കണമെന്ന് ചില രാജ്യാന്തര ടെക്‌നിക്കല്‍ വിദഗ്ധര്‍ പറയുന്നു.
