നിരവധി ഹിറ്റ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസി’ലെ മികച്ച അഭിനയത്തിന് താരം പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് തിരുവല്ലയിൽഒരു കട ഉദ്ഘാടനത്തിന് ഗ്ലാമറസ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ്.

നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട് ആണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ.

