തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത്. വിവാഹ തീയതിയില്‍ തീരുമാനമായിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരുകുടുംബങ്ങളും ധാരണയില്‍ ആയി.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയോടെ ആയിരുന്നു ആര്യ തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച സച്ചിന്‍ ദേവ്ബാലുശ്ശേരിയില്‍ നിന്നും മികച്ച വിജയം നേടി നിയമസഭയില്‍ എത്തുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുകയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്‍ സെക്രട്ടറിയായ സച്ചിന്‍ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.
