മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

കോടതി ആവശ്യപ്പെട്ടാല്‍ ജലനിരപ്പ് വിഷയത്തില്‍ പ്രത്യേക അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കൈമാറും. സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ്. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *