ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ മുഖം മിനുക്കി മന്ത്രിസഭാ. അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമാണ് കേന്ദ്രമന്ത്രിസഭാ രൂപികരണത്തിന്റെ പ്രത്യേകത. പുതിയതായി 43 അംഗങ്ങള്‍ മന്ത്രി സഭയിലേക്ക് കടന്നുവന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനയില്‍ വനിതകള്‍ക്കും, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് അതേസമയം പല വമ്പന്‍മാരും രാജിവച്ചു.
36 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ക്ക് ക്യാബിനറ്റ് പദവി, 11 വനിതകല്‍, ഒബിസി വിഭാഗത്തില്‍ നിന്ന് 27 പേര്‍, എസ് ടി വിഭാഗത്തില്‍ നിന്ന് എട്ടുപേര്‍, എസ് സി വിഭാഗത്തില്‍ നിന്ന് 12 പേര്‍ എന്നിങ്ങനെയാണ് പുതിയമന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്.
നിയുക്ത മന്ത്രിമാരില്‍ 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കോവിഡ് പ്രതിരോധത്തിന്റെ വീഴ്ചയാണ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.രമേഷ് പൊഖ്രിയാല്‍, സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്വാര്‍,ദേബശ്രീ ചൗധരി,സഞ്ജയ് ധോത്ത്രേ,റാവു സാഹിബ് ധന്‍വേ, പ്രതാപ് സാരംഗി, ബാബുല്‍ സുപ്രിയോ, അശ്വിനി ചൗബേ, പ്രകാശ് ജാവഡേക്കര്‍,രവി ശങ്കര്‍ പ്രസാദ് എന്നിവര്‍ ഇന്ന് രാജിവച്ച മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.
നാരായണ്‍ ടാതു റാണെ, സര്‍ബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്ര കുമാര്‍, ജ്യോതിരാതിത്യ സിന്ധ്യ, രാമചന്ദ്രപ്രസാദ്, അശ്വിനി വൈഷ്ണോ, പശുപതി കുമാര്‍ പരാസ്, കിരണ്‍ റിജ്ജ്ജു, രാജ്കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പുരി, മന്‍ഷുക് മന്‍ഡാവിയ, .ഭൂപേന്ദ്ര യാദവ്, പര്‍ഷോതം രുപാല, ജി. കിഷന്‍ റെഡ്ഡി, പങ്കജ് ചൗധരി, അനുപ്രിയസിങ് പട്ടേല്‍, സത്യപാല്‍ സിങ് ബഹേല്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭ കരന്ദ്ലജെ, ഭാനു, പ്രതാപ് സിങ് വര്‍മ, ദര്‍ശമ വിക്രം ജാര്‍ദേഷ്, മീനാക്ഷി ലേഖി, അന്നപൂര്‍ണദേവി, എ. നാരായണസ്വാമി, കൗശല്‍ കിഷോര്‍, അജയ് ഭട്ട്, ബി.എല്‍. വര്‍മ, അജയ് കുമാര്‍, ചൗഹാന്‍ ദേവുനിഷ്, ഭഗവന്ത് കുഭ, കപില്‍ മോരേഷ്വര്‍ പട്ടീല്‍, പ്രതിമ ഭൗമിക്, സുഭാസ് സര്‍ക്കാര്‍, ഭഗവത് കിഷ്ണറാവു കരാട്, രാജ്കുമാര്‍ രഞ്ജന്‍ സിങ്, ഭാരതി പ്രവീണ്‍ പവാര്‍, ബിശ്വേശര്‍ തുഡു, ശാന്ത്നു ഠാക്കൂര്‍, മുഞ്ഞപാറ മഹേന്ദ്രഭായി, ജോണ്‍ ബര്‍ല, എല്‍.മുരുകന്‍, നിതീഷ് പ്രമാണിക് എന്നിവര്‍ മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി കേന്ദ്ര മന്ത്രിമാരാകും.
