കോഴിക്കോട് : മിഠായിത്തെരുവിലെ വഴിയോരക്കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാര്‍. വഴിയോരക്കച്ചവടം നിരോധിച്ച് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ച് വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് പോലീസ് നടപടി.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല, സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പോലീസ് നിലപാട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടുമെന്ന് പോലീസ് പറഞ്ഞിരുന്നു.
