തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ മരം കൊള്ള ഉദ്യോഗസ്ഥന്മാരും വനം മാഫിയകളും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തിയതാണ് എന്നുള്ള സര്‍ക്കാര്‍ വാദം പൊള്ളത്തരം ആണെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍. മരം കൊള്ളയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനുമുള്ള പങ്ക് വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മരം കൊള്ളക്കെതിരെ യുഡിഎഫ് കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുണ്ടമന്‍ഭാഗത്ത് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മലയിന്‍കീഴ് വേണുഗോപാല്‍.
കാട്ടാക്കട നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പേയാട് ശശി, വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ബാബുകുമാര്‍, യുഡിഎഫ് കണ്‍വീനര്‍ എം എ കരീം, കാട്ടാക്കട വിജയന്‍ (ആര്‍.എസ്.പി), ദിലീപ് തമ്പി (ജെഎസ്എസ്), പഞ്ചായത്ത് പ്രസിഡന്റ് ഡി ലാലി, പഞ്ചായത്ത് മെമ്പര്‍ റോസ്‌മേരി, സേവ്യര്‍ തുടങ്ങി ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും സംസാരിച്ചു.
പെരുകാവ് മണ്ഡലം പ്രസിഡന്റ് മൂലത്തോപ്പ് ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത് കുമാര്‍ സ്വാഗതവും വാര്‍ഡ് പ്രസിഡന്റ് കുസുമ കുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.
