കൊല്ലം: അഞ്ചലില്‍ യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂര്‍ കെഎസ്ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ പരാതി.
കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കി ലഹരി നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അഞ്ചലിലെ ലോഡ്ജില്‍ അഞ്ചുതവണയും കുളത്തുപ്പുഴയില്‍ ആരോപണ വിധേയന്റെ വാടക വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് പരാതിക്കാരി.
