മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ

തിരുവനന്തപുരം: മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമൊരുക്കി ബെവ്‌കോ കടക്കുന്നു. പുതിയ സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി.

ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം.പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്‌ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബവ്‌കോ അറിയിച്ചു.

അതിഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ്ണമായ അടച്ചിടല്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും ഇക്കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *