ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലീംലീഗിന്റെ നടപടി.
സംസ്ഥാന കമ്മിറ്റിയുടെ ആവശ്യ പ്രകാരം മുസ്ലിം ലീഗ് ദേശീയ നേതൃത്വമാണ് തെഹ്ലിയക്കെതിരെ നടപടി സ്വീകരിച്ചത്. നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ വഴിയുണ്ടായ പ്രതികരണവും നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഹരിതയുടെ ആദ്യകാല സസ്ഥാന പ്രസിഡന്റായിരുന്നു ഫാത്തിമ.
ഹരിതയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെതിരെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഫാത്തിമ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ്് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തെഹലിയ വ്യക്തമാക്കിയിരുന്നു.
