പ്രധാനമന്ത്രി മോദിജിയുടെ പിറന്നാള്‍; ആയുരാരോഗ്യത്തിന് വേണ്ടി 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ ആഘോഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുംവേണ്ടി ആരാധനാലായങ്ങളില്‍ വഴിപാടുകള്‍ നടത്തുന്ന വാര്‍ത്ത മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. പോത്തന്‍കോട് സെന്റ് ജോസഫ് ദേവാലയത്തിലും അത്തരത്തിലൊരു ചടങ്ങ് നടന്നു.

കൊയ്ത്തൂര്‍കോണം സെന്റ്‌ജോസഫ് ദേവാലയത്തില്‍ പ്രധാനമന്ത്രി മോദിജിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചു. ബിജെ പി ജില്ലാ സെക്രട്ടറി ബാലമുരളി, മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത, നീതു,വിമല്‍കുമാര്‍, ജയചന്ദ്രന്‍,പാര്‍ട്ടിയുടെ പഞ്ചായത്ത് സമിതി പ്രസിഡന്റ് രീജി, ജനറല്‍ സെക്രട്ടറി രാജീവ് എന്നിവര്‍ നേതൃത്വം നല്കി.

മോദിയുടെ ജന്മദിനം തൊട്ട് 20 ദിവസത്തേക്ക് രാജ്യമൊട്ടുക്ക് വാക്‌സിന്‍ യജ്ഞം ആരംഭിച്ചിട്ടുണ്ട്. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില്‍ ഒരു ദിവസം രണ്ടര കോടി റെക്കോര്‍ഡ് കൊവിഡ് വാക്‌സീനേഷന്‍ എന്ന ലക്ഷ്യം യഥാര്‍ത്ഥ്യക്കി ഇന്ത്യ. കോവിന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകള്‍ രാജ്യത്ത് വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. റെക്കോര്‍ഡ് വാക്‌സിനേഷനില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനമേകുന്നതാണ് വാക്‌സിനേഷനിലെ റെക്കോര്‍ഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *